ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച ഗജകേസരിയോഗം

By web desk.29 05 2023

imran-azhar

 

 


ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍

 


വ്യാഴചന്ദ്ര സംയോഗം ആണ് സമീപകാലത്തെ ഏറ്റവും പ്രധാന ഗ്രഹമാറ്റം. മെയ് 17 മുതല്‍ ചന്ദ്രന്‍ മേടം രാശിയില്‍ പ്രവേശിച്ചിരുന്നു. മേടം രാശിയില്‍ നിലവില്‍ ചരിക്കുന്ന വ്യാഴവുമായിട്ടാണ് യോഗം ചെയ്യുന്നത്. ഇത് ചില രാശിക്കാര്‍ക്ക് ഗജകേസരിയോഗം സംഭവിക്കുന്നു. അവര്‍ പ്രതീഷിക്കുന്നതിനെക്കാള്‍ മെച്ചമായിരിക്കും സംഭവിക്കുക. മേടം, മിഥുനം, തുലാം എന്നീ രാശിക്കാര്‍ ആണ് ഇവര്‍.

 

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

 

ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനയോഗവും, ഭാഗ്യവും വന്നുചേരുന്നു. മന:സന്തോഷത്തിനും, വിനോദയാത്രകള്‍ നടത്തുന്നതിനും ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളില്‍ പഠനം ആരംഭിക്കുന്നതിന് അവസരം ലഭിക്കും.

 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

 

സാമ്പത്തികമായി മെച്ചപ്പെട്ടതാണെങ്കിലും അലച്ചിലിനും യാത്രാക്ലേശത്തിനും ഇടനല്കും. ദീര്‍ഘകാലമായി രോഗാവസ്ഥയില്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് വന്നുചേരുവാനും, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുവാനും സാധ്യത കാണുന്നു.

 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

 

ശുഭകരമായ വാര്‍ത്ത കേള്‍ക്കുന്നതിനും ഉന്നതസ്ഥാനീയരുടെ അനുഗ്രഹത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതിനും അവസരമുണ്ടാകും. വ്യവഹാര കാര്യങ്ങളില്‍ വിജയം ഉണ്ടാകുന്നതിനും പുതിയ സ്ഥാനലബ്ധിക്കും ഈ ആഴ്ച ഗുണപരമായിമാറിയേക്കാം.

 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്ല്യം)

 

പൊതുവെ ഈ രാശിക്കാര്‍ക്ക് ആഴ്ച അത്രമെച്ചപ്പെട്ടതല്ല. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനും അതിലൂടെ അപ്രീതി സമ്പാദിക്കുന്നതിനും ഇടനല്കും. ധനനഷ്ടത്തിനും, മന:ക്ലേശത്തിനും, യാത്രാദുരിതത്തിനും ഇടയുണ്ടായേക്കാം.

 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

 

ഗുണദോഷസമ്മിശ്രമായിരിക്കും ഈ രാശിക്കാരുടെ വാരഫലം. തുടക്കത്തില്‍ ചില തടസങ്ങള്‍ നേരിടുമെങ്കിലും പിന്നെ അവയെല്ലാം മാറി അനുകൂലമായി വരാം. സാമ്പത്തികമായും ആരോഗ്യപരമായും മെച്ചവും ഇഷ്ടജനസംസര്‍ഗവും ഉണ്ടാകാം.

 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

 

ഇറങ്ങിപുറപ്പെടുന്ന കാര്യങ്ങള്‍ക്ക് തടസ്സം നേരിടുമെങ്കിലും കഠിനപ്രയത്നത്തിലൂടെ തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളിലും ധനവിനിയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് കൂടുതല്‍ മോശമാകാതെ ഇരിക്കുന്നതിന് ഇടനല്‍കും.

 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

 

ധനലാഭവും കാര്യസിദ്ധിയും ഉണ്ടാകുന്ന ഒരു വാരമാണ് ഇവര്‍ക്ക് ഉണ്ടാവുക. വിവാഹകാര്യങ്ങളില്‍ ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലമാണ്. ബന്ധുസമാഗമത്തിനും ഇഷ്ടഭക്ഷണ സമൃദ്ധിക്കും അവസരമുണ്ടാകും. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.

 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

മനസിനും ശരീരത്തിനും സുഖം ലഭിക്കുന്ന ഒരാഴ്ചയാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യത്തിന് അപ്രീതീഷിതമായി നിവര്‍ത്തി ഉണ്ടാകാം. ബന്ധു സമാഗമത്തിനും ധനവ്യയത്തിനും ഇടയുണ്ട്. അനാവശ്യ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.

 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

 

മനക്ലേശത്തിനും കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്കും ഇടയുണ്ട്. അടുത്ത ബന്ധുവിന്റെ വിയോഗ വാര്‍ത്ത ഉണ്ടായേക്കാം. ധനപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും പൊതുവെ നല്ല വാരമായിരിക്കില്ല. മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല സമയം ആണ്. സൗകര്യപ്രദമായി സ്ഥലംമാറ്റം ലഭിക്കുന്നതിനും ഉദ്യോഗകയറ്റത്തിനും സാധ്യത കാണുന്നു. സന്താനങ്ങള്‍ക്ക് ഏറെ മെച്ചപ്പെട്ട സമയമാണ്.

 

കുഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

 

പ്രയാസങ്ങള്‍ നിറഞ്ഞ ഒരാഴ്ചയാണ് ഇവര്‍ക്ക്, ചൂടുരോഗങ്ങള്‍ക്കും, വാതസംബന്ധിയായ രോഗങ്ങള്‍ക്കും സാധ്യത കാണുന്നു. വാഹനയാത്രയും ഭക്ഷണവും ശ്രദ്ധിക്കണം. നിയമവ്യവഹാരങ്ങളില്‍ ഇടപെടരുത്.

 

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

 

അനാവശ്യമായി ധനവ്യയം ഉണ്ടാകാം. കുടുബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആപത്തുവന്നു ചേരാം. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയും, ഐശ്വര്യവും വന്നുചേരാം. ബന്ധുസമാഗമത്തിനു അവസരം വന്നു ചേരും.

 

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

 

 

 

OTHER SECTIONS