കറുപ്പിൽ മുങ്ങി മാരുതി അരീന; ബ്ലാക് എഡിഷൻ വാഹനങ്ങൾ എത്തിത്തുടങ്ങി

By Lekshmi.31 03 2023

imran-azhar




 


മാരുതിയുടെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയനിര വാഹനങ്ങൾ അവതരിപ്പിക്കപ്പെട്ടത്.അരീന, നെക്സ വാഹനങ്ങളുടെ എല്ലാം ബ്ലാക് എഡിഷൻ കമ്പനി പുറത്തിറക്കിയിരുന്നു.ഇപ്പോഴിതാ ഇത്തരം വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.ആൾട്ടോ കെ 10, സെലേറിയോ, വാഗണർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, എർട്ടിഗ തുടങ്ങിയ മോഡലുകൾ ഇപ്പോൾ കറുത്ത നിറത്തിൽ ലഭ്യമാണ്.

 

 

 

 

തിരഞ്ഞെടുത്ത വേരിയന്റുകളിൽ അരീന ബ്ലാക്ക് എഡിഷനുകൾക്ക് പുതിയ പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കും.മാരുതിയുടെ അരീന ശ്രേണിയിലുള്ള കാറുകൾ 14,990 മുതൽ 35,990 രൂപ വരെ വിലയുള്ള പുതിയ ആക്സസറി പാക്കേജുകൾക്കൊപ്പം ലഭ്യമാണ്.സീറ്റ് കവറുകൾ, കുഷനുകൾ, മാറ്റുകൾ, ട്രിം ഗാർണിഷുകൾ, ചാർജറുകൾ, വാക്വം ക്ലീനറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

 

 

 

അരീന ബ്ലാക് എഡിഷനിൽ വാഗണറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കളർ മാറ്റിനിർത്തിയാൽ വാഹനത്തിൽ യാതൊരുവിധ പരിഷ്ക്കാരങ്ങളുംത്‍വരുത്തിയിട്ടില്ല.ZXI, ZXI+ എന്നീ രണ്ട് ഹൈ എൻഡ് വേരിയന്റുകളിൽ മാത്രമാണ് വാഗണർ ബ്ലാക്ക് എഡിഷൻ ലഭിക്കുക.സാധാരണ വേരിയന്റുകളുടെ അതേ ഡ്യുവൽ ടോൺ നിറത്തിൽ തന്നെയാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്.

 

 

 


ZXI+ വേരിയന്റിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഈ വേരിയന്റിന് 14-ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളാണുള്ളത്.1.2 ലിറ്റർ നാല് സിലിണ്ടർ K12C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm ടോർക് വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

OTHER SECTIONS