രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ ഓട്ടോ എക്‌സ്‌പോയില്‍

By Shyma Mohan.13 01 2023

imran-azhar

 


ന്യൂഡല്‍ഹി: വാഹന ലോകത്ത് വിപ്ലവം സൃഷ്ടിച്ച് സോളാര്‍ കാര്‍ ഇന്ത്യയിലും ഓട്ടോ എക്‌സ്‌പോയുടെ 16ാമത് എഡിഷനിലാണ് രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടത്. പൂനെ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ്പായ വേവ് മൊബിലിറ്റിയാണ് ഇവ എന്ന പേരില്‍ സോളാര്‍ കാര്‍ പുറത്തിറക്കിയത്.

 

സോളാര്‍ പാനലുകളും ചാര്‍ജിംഗിനായി ഇലക്ട്രിക് പ്ലഗ് ഇന്നും സംയോജിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്മാര്‍ട്ട് കാറാണ് വേവ് ഇവ. രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനമാണിത്.

 

മോണോകോക്ക് ഷാസിയിലാണ് ഇവയുടെ നിര്‍മ്മാണം. മുകളില്‍ ഘടിപ്പിക്കാവുന്ന സോളാര്‍ റൂഫ് പാനലാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. കാര്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ സോളാര്‍ റൂഫ് ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഇവ സോളാര്‍ കാര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 18 മാസത്തിനുള്ളില്‍ വിപണിയില്‍ എത്തിക്കാനാണ് നീക്കം.

OTHER SECTIONS