ഓഡി ഇന്ത്യ ലിമിറ്റഡ് എഡിഷന്‍ ഓഡി ക്യു8 പുറത്തിറക്കി, വില

By Greeshma Rakesh.28 09 2023

imran-azhar

 

 

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഉത്സവ സീസണിന് തുടക്കമിടുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8 അവതരിപ്പിച്ചു. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും.

 

3.0 എല്‍ടി എഫ്എസ്‌ഐ, 340 എച്ച് പി, 500 എന്‍എം, ബിഎസ്ഢക നിലവാരം പാലിക്കല്‍, 48 വി മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍, 5.9 സെക്കന്റുകളില്‍ 0-100, ഏറ്റവും കൂടിയ വേഗത 250 കി.മി/മണിക്കൂര്‍, അതിവേഗം സുഗമമായി മാറ്റാവുന്ന 8-സ്പീഡ് ടിപ്ട്രോണിക് ട്രാന്‍സ്മിഷന്‍, ക്വോട്രോ പെര്‍മനന്റ് ഓള്‍ വീല്‍ ഡ്രൈവ്, ഡാംപര്‍ കണ്‍ട്രോളോടു കൂടിയ സസ്പെന്‍ഷന്‍, ഇലക്ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റിയറിങ്ങ്, ''ഇന്‍ഡിവിജ്വല്‍'' മോഡ് അടക്കമുള്ള 7 ഡ്രൈവിങ്ങ് മോഡുകളോടു കൂടിയ ഓഡി ഡ്രൈവ് സെലക്റ്റ് എന്നീ സവിശേഷതകളടങ്ങിയതാണ് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8.

 

ഓഡി പ്രീ-സെന്‍സ് ബേസിക്, 8 എയര്‍ബാഗുകള്‍, പാര്‍ക്കിങ്ങ് എയ്ഡ് പ്ലസ്സോടു കൂടിയ ഓഡി പാര്‍ക്ക് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലൈസേഷന്‍ പ്രോഗ്രാം എന്നീ സുരക്ഷാ സജ്ജീകരണങ്ങളോടെ ഇറങ്ങുന്ന ഓഡി ക്യൂ8 സ്‌പെഷ്യല്‍ എഡിഷന്റെ എക്സ്-ഷോറൂം വില 1,18,46,000 രൂപയാണ്.

 

OTHER SECTIONS