യൂറോപ്യന്‍ ഗുണങ്ങൾ രക്തത്തില്‍ കലര്‍ന്ന ഫ്രഞ്ച് സുന്ദരി 'സിട്രണ്‍ സി 5'

By സൂരജ് സുരേന്ദ്രൻ .04 03 2021

imran-azhar

 

 

ആകാരത്തിലും വടിവിലുമെല്ലാം തനി യൂറോപ്യൻ. കടൽ കടന്നെത്തുന്ന വാഹനം ശെരിക്കും വാഹനപ്രേമികളെ ഹരം കൊള്ളിക്കുകയാണ്.

 

സിട്രണ്‍ തങ്ങളുടെ ആദ്യ വാഹനമായ സി ഫൈവ് എയര്‍ക്രോസിനെ ഇവിടെ എത്തിച്ചിരിക്കുന്നത് രണ്ടും കൽപ്പിച്ച് തന്നെയാണ്. ഇന്ത്യൻ നിരത്തുകളിൽ വാഹനപ്രേമികൾ എന്താണ് ആവശ്യപ്പെടുന്നതെന്ന് സിട്രണ്‍ അളന്നുമുറിച്ച് പഠിച്ചിരിക്കുന്നു എന്ന് വ്യക്തം.

 

100 വർഷം പഴക്കമുള്ള ഒരു ബ്രാൻഡാണ് സിട്രൺ. മുന്‍ഭാഗത്തെ ഗ്രില്ലുതന്നെയാണ് സിട്രണിന്റെ ലോഗോ. 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആണ് വാഹനത്തിന് കരുത്ത് നൽകുന്നത്. 177 പി.എസ്. കരുത്തും 400 എന്‍. എം. ടോര്‍ക്കും നല്‍കുന്നതാണിത്.

 

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയറും വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. 18.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

 

പ്രധാന എതിരാളികള്‍ ഫോക്‌സ്വാഗന്റെ ടിഗ്വാനും ഹ്യുണ്ടായിയുടെ ട്യൂസോണുമൊക്കെയാണ്.

 

30 ലക്ഷമാണ് പ്രതീക്ഷിക്കാവുന്ന വില. വളരെ വൃത്തിയുള്ള ഡാഷ്ബോര്‍ഡാണ്.

 

എട്ട് ഇഞ്ച് ടച്ച് സ്‌ക്രീൻ, ഷോര്‍ട്ട്കട്ട് സ്വിച്ചുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ, തുടങ്ങിയവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

 

OTHER SECTIONS