ടെസ്‌ലയെ നേരിടാൻ ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഇലക്ട്രിക്ക് ബ്രാൻഡുമായി ഗിലി

By Sivi Sasidharan.15 09 2020

imran-azhar

 

ഇലോൺ മസ്ക്കിന്റെ വിപ്ലവ സംരംഭമായ ടെസ്ലയെ കടത്തി വെട്ടുവാൻ ചൈനീസ് വാഹന നിർമ്മാതാക്കളായ ഗിലി ഓട്ടോ പുത്തൻപുതു  ഇലക്ട്രിക് വാഹന ബ്രാന്‍ഡിന് രൂപം നല്‍കി. ജിയോമെട്രി എന്ന് നാമകരണപ്പെട്ടിരിക്കുന്ന ഈ ബ്രാൻഡിന് കീഴിലാണ് ഗിലി ഇനി ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കുന്നത്.

ജിയോമെട്രി  ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായ  ജിയോമെട്രി എ സെഡാന്‍  ഗീലി ഓട്ടോ പ്രകാശനം ചെയ്യുകയും  ചെയ്തു.

 

ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം വരെ  സഞ്ചരിക്കാന്‍ ജിയോമെട്രി എയ സെഡാന്  നിഷ്പ്രയാസം  സാധിക്കും. കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രണ്ടു തരം ബാറ്ററി മോഡലുകളാണ് ജിയോമെട്രി എ സെഡാനിൽ ഗിലി അവതരിപ്പിച്ചിരിക്കുന്നത്. 51.9kWh വേർഷനും  61.9kWh വേർഷനുകളിൽ ഇറക്കിയിരിക്കുന്നവയിൽ   ഒറ്റ  ചാര്ജില് 410.383 കിലോമീറ്റർസ്  500 കിലോമീറ്റേഴ്സും  സഞ്ചരിക്കുവാൻ സാധിക്കും, കൂടാതെ ഡിസി ഫാസ്റ്റ് ചാർജ്‌ജിങ്ങും ജിയോമെട്രി എ സെഡനുകളുടെ പ്രത്യേകതയാണ്. അരമണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗിലിയുടെ  വാഗ്ദാനം. ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ  സ്വപ്റ്റ്ബാക്ക് ഹെഡ്‌ലൈറ്റ്,ബമ്പർ എഡ്ജിലെ   സി ഷേപ്പ് ഡിസൈൻ ,ഡ്യുവല്‍ ടോണ്‍ ബമ്പറുകൾ. മികവുറ്റ  ഷോള്‍ഡര്‍ ലൈന്‍, പെറ്റല്‍ ഡിസൈന്‍ അലോയി വീല്‍, പിന്നിലെ നേര്‍ത്ത ടെയില്‍ ലാമ്പ്, എന്നിവയെല്ലാം ചേര്‍ന്നതാണ് ജിയോമെട്രി എ സെഡാന്റെ ബാഹ്യരൂപം.

 

കാല്‍നട യാത്രക്കാരെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം , ഇഎസ്പി, ഇന്റലിജെന്റ് ഹൈ ബീം കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ കൊളിഷന്‍ വാര്‍ണിങ്, ലൈന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് ഡിട്ടെക്ഷന്‍ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും ജിയോമെട്രി എയിലുണ്ട്. ടെസ്‌ല മോഡല്‍ 3 വിപണിയിൽ ജിയോമെട്രി എ കിടപിടിക്കുവാൻ പോകുന്നത്.

 

161 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. 8.8 സെക്കന്‍ഡില്‍ പുജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനും ജിയോമെട്രി എ സെഡാന്  സാധിക്കും.  

OTHER SECTIONS