വരവേല്‍പ്പ് ഗംഭീരം! കേരളത്തില്‍ 10,000 തികച്ച് എക്സ്പൾസിന്റെ തേരോട്ടം

By സൂരജ് സുരേന്ദ്രന്‍.09 03 2021

imran-azhar

 

 

ഓഫ് റോഡ് ബൈക്ക് സ്വന്തമാക്കാനാഗ്രഹിക്കുന്ന ഏതൊരു വാഹന പ്രേമിയും ആദ്യം എത്തുക റോയൽ എൻഫീൽഡിന്റെ ഹിമാലയനിലേക്കാകും. കലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പതിവിന് മാറ്റം സംഭവിച്ചത് ഹീറോയുടെ എക്സ്പൾസിന്റെ വരവോടെയാണ്.

 

ഇന്ത്യയില്‍ 10,000 എക്‌സ്പള്‍സുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഫ്‌ളൈ മഡ്ഗാര്‍ഡും ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റും നീളമുള്ള സീറ്റുകളുമൊക്കെയായി എത്തിയ ഈ ബൈക്കിനെ യുവാക്കളുടെ മനസ്സിൽ ഇടംനേടി എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്.

 

200 സി.സി. ഓയില്‍ കൂള്‍ഡ് ബി.എസ്-6 ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് എക്‌സ്പള്‍സ് 200-ന് കരുത്തേകുന്നത്. ഇത് 18.08 പി.എസ്. പവറും 16.45 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

 

അഞ്ച് സ്പീഡാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എക്സ്പൾസിൽ ഓഫ് റോഡ് അനുഭവം അത് വേറെ ലെവൽ തന്നെയാണ്.

 

ഹീറോയുടെ പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ സാന്നിധ്യമായാണ് എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ ബൈക്ക് എത്തിച്ചിരിക്കുന്നത്.

 

OTHER SECTIONS