സ്റ്റാറിയ എം.പി.വി; ആദ്യ ടീസര്‍ പുറത്തുവിട്ട് ഹ്യുണ്ടായി

By sisira.15 03 2021

imran-azhar

 

 

ഹ്യുണ്ടായിയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ആദ്യ എം.പി.വി. മോഡലായ സ്റ്റാറിയയുടെ ആദ്യ ടീസര്‍ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

 

സ്റ്റാറിയ സ്റ്റാന്റേഡ്, സ്റ്റാറിയ പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ് ഈ എം.പി.വി. ഇതില്‍ പ്രീമിയം മോഡല്‍ തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍.

 

സ്റ്റാര്‍, റിയ എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചാണ് സ്റ്റാറിയ എന്ന പേര് നല്‍കിയിട്ടുള്ളത്.

 

ഫീച്ചറുകള്‍ക്ക് പുറമെ, പ്രീമിയം ഭാവമുള്ള ഡിസൈനും സ്റ്റാറിയയെ കൂടുതല്‍ ആകര്‍ഷമാക്കും. ക്രോമിയം സ്റ്റഡുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ലൈറ്റ് സ്ട്രിപ്പ് തുടങ്ങിയവയാണ് സ്റ്റാറിയയുടെ മുഖം ആകര്‍ഷകമാക്കുന്നത്.

 

ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ആഡംബര ഭാവത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വലിയ ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറില്‍ ഇടംനേടിയിട്ടുള്ളത്.

 

നീളത്തിലുള്ള എ.സി. വെന്റുകള്‍, പ്രത്യേകം ആംറെസ്റ്റുകള്‍ നല്‍കിയുള്ള മുന്‍നിര സീറ്റുകള്‍, വലിപ്പം കൂടിയതും ലെഗ് റെസ്റ്റുകള്‍ നല്‍കിയിട്ടുള്ളതുമായ ലെതര്‍ ആവരണമുള്ള പിന്‍നിര സീറ്റുകള്‍, മികച്ച സ്പേസ് തുടങ്ങിയവയാണ് അകത്തളത്തിന് പ്രീമിയം ഭാവം നല്‍കുന്ന ഫീച്ചറുകള്‍.

 

 

OTHER SECTIONS