ഏഴ് സീറ്റര്‍ എസ്.യു.വിയായി കിയ സോണറ്റ്

By Sooraj Surendran.12 04 2021

imran-azhar

 

 

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി സ്ഥിരപ്രതിഷ്ഠ നേടാൻ ചുരുങ്ങിയ കാലയളവ് മാത്രമേ കിയ മോട്ടോഴ്‌സിന്റെ സോണറ്റിന് വേണ്ടി വന്നുള്ളൂ. കോംപാക്ട് എസ്.യു.വിയായ സോണറ്റ് ഇപ്പോഴിതാ ഏഴ് സീറ്റര്‍ എസ്.യു.വിയായി വീണ്ടും അവതരിപ്പിക്കുകയാണ് കിയ മോട്ടോഴ്‌സ്.

 

സോണറ്റ് 7 എന്ന് പേരിട്ടിരിക്കുന്ന വാഹനം ആദ്യ ഘട്ടത്തിൽ ഇൻഡൊനീഷ്യനയിലാണ് അവതരിപ്പിക്കുന്നത്. 1790 എം.എം. വീതിയിലും 1642 എം.എം. ഉയരവും 2500 എം.എം. വീല്‍ബേസുമായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് സൂചന.

 

കിയ മോട്ടോഴ്‌സിന്റെ 1.5 ലിറ്റര്‍ സ്മാര്‍ട്ട്‌സ്ട്രീം പെട്രോള്‍ എന്‍ജിനാണ് സോണറ്റ് 7-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 113 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

 

ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, ഇന്റിലിജെന്റ് വേരിബിള്‍ ട്രാന്‍സ്മിഷനോ ആയിരിക്കും ഈ വാഹനത്തിന്റെ സവിശേഷത.

 

ഇന്ത്യയിലുള്ള സോണറ്റില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടിവിറ്റി ഫീച്ചറുകള്‍, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയവയാണ് സോണറ്റ് 7-ലും ഒരുങ്ങിയിട്ടുള്ളത്.

 

OTHER SECTIONS