' കറുപ്പിന്റെ കരുത്ത് '; ആസ്റ്ററിന് ബ്ലാക്‌സ്റ്റോം പതിപ്പുമായി എംജി, വില ഇങ്ങനെ...

By Greeshma Rakesh.07 09 2023

imran-azhar

 

 

മിഡ്സൈസ് എസ്‌യുവി ആസ്റ്ററിന് ബ്ലാക്‌സ്റ്റോം പതിപ്പ് പുറത്തിറക്കി എംജി. എണ്ണ കറുപ്പില്‍ മുങ്ങിനില്‍ക്കുന്ന ആസ്റ്റര്‍ ബ്ലാക്‌സ്റ്റോം 1.5 ലീറ്റര്‍ മാനുവല്‍ പതിപ്പിന് 14.47 ലക്ഷം രൂപയും സിവിടിക്ക് 15.76 ലക്ഷം രൂപയുമാണ് വില. 

 

ഗ്ലോസി ബ്ലാക് ഹണികോമ്പ് ഗ്രില്ല്, ചുവപ്പ് ബ്രേക്ക് കാലിപ്പറുകളുള്ള വീലുകള്‍, ബ്ലാക് ഷെയ്ഡ് എല്‍ഇഡി ഹെഡ്ലാപ്, ബ്ലാക് റൂഫ് റെയിലുകള്‍, ഡോര്‍ ഗാര്‍ണിഷ് എന്നിവയും ബ്ലാക്‌സ്റ്റോമിന് നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ ഫെന്‍ഡറുകളില്‍ ബ്ലാക്‌സ്റ്റോം ബാഡ്ജിങ് നല്‍കിയിട്ടുണ്ട്.അകത്തും പുറത്തും പൂര്‍ണ്ണമായും കറുപ്പ് നിറം നല്‍കിയിട്ടുണ്ട്.

 

 

ടക്സീഡോ ബ്ലാക് ഫിനിഷിങ്ങിലാണ് ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി. സ്‌പോര്‍ട്ടി ഫിനിഷ് തോന്നിക്കാന്‍ ഇരുവശങ്ങളിലേയും എസി വെന്റുകള്‍ക്കു ചുവപ്പ് ഫിനിഷ്, സ്റ്റിച്ചിങ്ങുകള്‍ ചുവപ്പ് നൂലുകള്‍ ഉപയോഗിച്ചാണ്.

 


കറുപ്പ് നിറത്തിലുള്ള ഫ്ളോര്‍ കണ്‍സോളും സ്റ്റിയറിങ് വീലും ഒഴികെ മറ്റ് ഡിസൈനുകള്‍ റെഗുലര്‍ പതിപ്പിലേതിനു സമാനമാണ്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആസ്റ്റര്‍ ബ്ലാക്‌സ്റ്റോമില്‍. 110 പിഎസ് കരുത്തും 144 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍.

 

 

OTHER SECTIONS