സഹപ്രവർത്തകർക്ക് കാർ സമ്മാനമായി നൽകി മൈജി ചെയർമാൻ

By Lekshmi.30 03 2023

imran-azhar

 സഹപ്രവർത്തകരോടുള്ള പരിഗണനയും പ്രോത്സാഹനവും മൈജിയിൽ പുതുമയുള്ള കാര്യമല്ല.സ്ഥാപനത്തിന്‍റെ ആരംഭഘട്ടം മുതൽ തന്നോടൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകർക്ക് കാർ സമ്മാനമായി നൽകി ഞെട്ടിച്ചിരിക്കുകയാണ് മൈജി ചെയർമാൻ എ കെ ഷാജി.മൂന്ന് ജീവനക്കാർക്കാണ് കാർ സമ്മാനമായി ലഭിച്ചത്.

 

 

 

സഹപ്രവർത്തകരെയെല്ലാം തന്‍റെ പാർട്ണർമാർ എന്നാണ് എ.കെ ഷാജി വിശേഷിപ്പിക്കുന്നത്.ബോസ്സ് എന്ന വിളിക്കപ്പുറം ഷാജിക്ക എന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഇഴയടുപ്പമുള്ള വിളിയാണ് മൈജിയിൽ മുഴങ്ങി കേൾക്കുക.സഹപ്രവർത്തകരായ മൂന്നു പേർക്ക് ചെയർമാൻ കാർ സമ്മാനിക്കുമ്പോൾ സ്ഥാപനത്തിന്‍റെ മുഖവും ആത്മാവും അതിന്‍റെ നിലനിൽപ്പും തൊഴിലാളികളാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് മൈജി.

 

 

 

സ്ഥാപനത്തിന്‍റെ ആരംഭഘട്ടം മുതൽക്കേ മൈജിയിൽ ജോലി ചെയ്യുന്നതിനുള്ള ആദരമായാണ് സഹപ്രവർത്തകർക്ക് കാർ സമ്മാനിച്ചത്.വിപിന്‍ കുമാര്‍ കെ (ബിസിനസ് ഹെഡ്, കണ്‍സ്യൂമര്‍ ഫിനാന്‍സ് ആന്‍റ് കോര്‍പ്പറേറ്റ് സെയില്‍സ്), അബ്ദുല്‍ വഹാബ് (അക്സസറീസ് പര്‍ച്ചേസേ ഹെഡ്), അനീസ് എന്‍.പി (ഫിനാന്‍സ് മാനേജര്‍ റെവന്യൂ) എന്നിവര്‍ക്കാണ് കാറുകള്‍ സമ്മാനിച്ചത്.കോഴിക്കോട് പുതിയറയിലെ മൈജി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പരിപാടിയിലാണ് കാറുകൾ വിതരണം ചെയ്തത്.

 

 

 

വരും വർഷങ്ങളിലും ഈ പ്രവർത്തി തുടരുമെന്നും എ കെ ഷാജി പറഞ്ഞു. 25 വര്‍ഷത്തോളം മൈജിയുടെ സഹയാത്രികനായിരുന്ന ഒരു സ്റ്റാഫിന് കഴിഞ്ഞവര്‍ഷം നല്‍കിയത് ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ആണ്.അതിന് മുമ്പ് 5 സഹപ്രവര്‍ത്തകര്‍ക്കും കാറ് സമ്മാനമായി നല്‍കിയിട്ടുണ്ട്.എല്ലാ വര്‍ഷവും സഹപ്രവര്‍ത്തകര്‍ക്ക് സൗജന്യവിദേശയാത്ര ട്രിപ്പുകളും മൈജി നല്‍കിവരുന്നു. സ്ഥാപനത്തില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാര്‍ക്കും ഗോള്‍ഡ് കോയിനും സമ്മാനമായി നല്‍കിയ ചരിത്രവും മൈജിക്കുണ്ട്.

 

 

 

 

 

OTHER SECTIONS