By Greeshma Rakesh.02 10 2023
കൊച്ചി: ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ പള്‍സറിന്റെ പുതുപുത്തന്‍ അവതാരമായ എന്‍150 ഇന്ത്യയില്‍ അവതരിപ്പിച്ചു. വളര്‍ന്ന് വികസിച്ചു കൊണ്ടിരിക്കുന്ന പള്‍സര്‍ നിരയിലേക്ക് ഒരു മികവുറ്റ കൂട്ടിച്ചേര്‍ക്കലാണ് പള്‍സര്‍ എന്‍150.
റേസിങ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേള്‍ വൈറ്റ് എന്നീ മൂന്ന് ആകര്‍ഷണീയമായ നിറങ്ങളില്‍ ലഭ്യമാവുന്ന പുതിയ ബൈക്കിന് കേരളത്തില്‍ 1,18,118 രൂപയാണ് എക്സ് ഷോറൂം വില. കഴിഞ്ഞ 18 മാസങ്ങളിലായി പള്‍സര്‍ എന്‍250യും, അങ്ങേയറ്റം വിജയകരമായി മാറിയ പള്‍സര്‍ എന്‍160യും അടക്കം നിരവധി പുതിയ മോഡലുകളാണ് പള്‍സര്‍ നിരയിലൂടെ പുറത്തിറങ്ങിയത്.