ആവശ്യക്കാരേറെ... നിസാൻ മാഗ്‌നൈറ്റിന് വില കൂട്ടി, വില പുതുക്കുന്നത് രണ്ടാം തവണ

By സൂരജ് സുരേന്ദ്രന്‍.08 03 2021

imran-azhar

 

 

സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ വാഹന വിപണി കീഴടക്കിയ നിസാൻ മാഗ്‌നൈറ്റിന് വില കൂട്ടുന്നു.

 

ഇത് രണ്ടാം തവണയാണ് മാഗ്‌നൈറ്റിന് വില കൂട്ടുന്നത്. മാഗ്‌നൈറ്റ് ടര്‍ബോ എന്‍ജിനുകളുടെ വിലയാണ് നിലവിൽ 30,000 വരെയായി ഉയർത്തിയിരിക്കുന്നത്.

 

ഇതോടെ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റ് ടര്‍ബോ മോഡലിന്റെ എക്സ്‌ഷോറൂം വില.

 

XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.

 

71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്‌നൈറ്റിന് കരുത്തേകുന്നത്.

 

അഞ്ചു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി(ഓട്ടമാറ്റിക്) ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

OTHER SECTIONS