2022 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ 5 സ്‌കൂട്ടറുകള്‍

By web desk .04 01 2023

imran-azhar

 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ വളരെ പെട്ടന്നാണ് ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണി വളര്‍ന്നത്.ഇന്ത്യയില്‍ 2022ല്‍ പുറത്തിറങ്ങിയ സ്‌കൂട്ടറുകളുടെ അഞ്ച് പുത്തന്‍ മോഡലുകള്‍ നോക്കാം.

 


കീവെ സിക്സ്റ്റീസ് 300ഐ

 

മൂന്നു ഉല്‍പന്നങ്ങളുമായി എത്തിയ കീവേയുടെ ഇന്ത്യയിലെ പ്രധാന മോഡലായിരുന്നു കീവെ സിക്സ്റ്റീസ് 300ഐ. 2022ലെ ഏറ്റവും ശക്തമായ സ്‌കൂട്ടറുകളിലൊന്നാണ് പഴമയുടെ പ്രൗഢിയുള്ള ഡിസൈനില്‍ പുറത്തിറക്കിയ ഈ വാഹനം.

 

സിക്സ്റ്റീസ് 300ഐയുടെ കരുത്ത് എന്ന് പറയുന്നത് 278.2 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്.എല്‍ഇഡി ലൈറ്റ്, സീറ്റിനടിയിലെ മികച്ച സ്റ്റോറേജ് സ്ഥലം, യുഎസ്ബി പോട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയൊക്കെയാണ് വാഹനത്തിലെ ചില ഫീച്ചറുകള്‍.

 

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള സ്‌കൂട്ടറിലെ 120 സെക്ഷന്‍ ടയറുകള്‍ ഉയര്‍ന്ന നിയന്ത്രണം നല്‍കുന്നു.സ്‌കൂട്ടറിന് നാല് ലക്ഷത്തില്‍ കൂടുതല്‍ വിലയുണ്ട്.


കീവെ വിയസ്റ്റെ 300

 

ചൈനീസ് കമ്പനിയായ കീവെ ഇന്ത്യയില്‍ പുറത്തിറക്കിയ മറ്റൊരു സ്‌കൂട്ടറാണ് വിയസ്റ്റ 300. ആദ്യ സ്‌കൂട്ടറിന്റേത് പോലെ 278.2 സിസി കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 300നും ഉള്ളത്.

 

എന്നാല്‍ ബാക്കിയുള്ള ഫീച്ചറുകളിലും മാറ്റങ്ങളുണ്ട്. 13 ഇഞ്ച് ചക്രങ്ങളും 12 ലിറ്റര്‍ കൊള്ളുന്ന ഇന്ധനടാങ്കും കൂടുതല്‍ സ്റ്റോറേജ് സ്‌പേസുമെല്ലാം 300നുണ്ട്.300 സ്വന്തമാക്കാന്‍ നല്‍കേണ്ടത് ഏതാണ്ട് 3.20 ലക്ഷം രൂപയാണ്.


ടിവിഎസ് എന്‍ടോര്‍ക് എക്‌സ്ടി

 

എന്‍ടോര്‍കിന്റെ റേസ് എക്‌സ്.പി മോഡലിനേക്കാള്‍ 14000 ത്തോളം രൂപ കൂടുതലുള്ള മോഡലാണ് എന്‍ടോര്‍ക് 125 എക്‌സ്ടി എല്‍സിഡി ഡിസ്‌പ്ലേയും ടിഎഫ്ടി സ്‌ക്രീനുമാണ് എക്‌സ്ടിയുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

 

ഈ ഡിസ്‌പ്ലേയിലൂടെ സോഷ്യല്‍മീഡിയ നോട്ടിഫിക്കേഷനുകളും ഫുഡ് ഡെലിവറി ട്രാക്കിങും കാലാവസ്ഥാ വിവരങ്ങളും ക്രിക്കറ്റ്, ഫുട്‌ബോള്‍ സ്‌കോറുകളുമെല്ലാം അറിയാന്‍ സാധിക്കും. ഇന്ധനം ലാഭിക്കുന്ന കമ്പനിയുടെ ഇന്റലിഗോ സ്റ്റോപ് സ്റ്റാര്‍ട്ട് സിസ്റ്റവും ആദ്യമായി ഈ മോഡലിലാണ് അവതരിപ്പിച്ചത്.

 

സുസുക്കി ബര്‍ഗ്മാന്‍ ഇഎക്‌സ്

 

സുസുക്കി ഡിസംബര്‍ തുടക്കത്തിലാണ് പുതിയ സ്‌കൂട്ടറായ ബര്‍ഗ്മാന്‍ ഇഎക്‌സ് അവതരിപ്പിച്ചത്. ഈ മോഡലിന് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 22000 രൂപയിലേറെ കൂടുതലാണ്.

 

ഈ മോഡലില്‍ 12 ഇഞ്ച് പിന്‍ചക്രം, പുതിയ സ്റ്റാര്‍ട്ട് സ്റ്റോപ് സിസ്റ്റം, സൈലന്റ് സ്റ്റാര്‍ട്ടര്‍, കൂടുതല്‍ ഇന്ധന ക്ഷമത എന്നിവക്കൊപ്പം കൂടുതല്‍ വ്യത്യസ്തമായ നിറങ്ങളും സുസുക്കി അവതരിപ്പിച്ചിരുന്നു.

 


ഹോണ്ട ആക്ടിവ 6ജി പ്രീമിയം എഡിഷന്‍

 

ഹോണ്ട 2022ല്‍ അവതരിപ്പിച്ച സ്‌കൂട്ടറാണ് ആക്ടിവ 6ജി പ്രീമിയം എഡിഷന്‍. രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളില്ലാതെ അവതരിപ്പിച്ച സ്‌കൂട്ടര്‍ ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.

 

സ്വര്‍ണ നിറത്തിലുള്ള ചക്രങ്ങളും 3ഡി ആക്ടിവ ലോഗോയും പ്രീമിയം സ്റ്റിക്കറും വശങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഏതാണ്ട് 3000 രൂപയുടെ വ്യത്യാസമാണ് പ്രീമിയം എഡിഷനുള്ളത്.

 

 

 

 

 

OTHER SECTIONS