ജർമ്മൻ യുവരക്തം പോളോ കംഫോര്‍ട്ട്‌ലൈൻ! വില 7.41 ലക്ഷം മുതൽ

By സൂരജ് സുരേന്ദ്രൻ.15 04 2021

imran-azhar

 

 

വാഹനപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ജർമ്മൻ കമ്പനിയാണ് ഫോക്‌സ്‌വാഗണ്‍. ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ വാഹനമായ പോളോയ്ക്കും ആരാധകരേറെയാണ്.

 

ഇപ്പോഴിതാ പോളോയുടെ മറ്റൊരു വകഭേദം കൂടി നിരത്തിലിറക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

 

പോളോയുടെ മിഡില്‍ വേരിയന്റായ കംഫോര്‍ട്ട്‌ലൈന്‍ വകഭേദത്തിലാണ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കാനൊരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍.

 

പോളോ കംഫോര്‍ട്ട്‌ലൈന്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പിന്റെ നോണ്‍ മെറ്റാലിക് മോഡലിന് 7.41 ലക്ഷവും മെറ്റാലിക് മോഡലിന് 7.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

 

6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍ നോബും, ഓട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, റിയര്‍ എ.സി. വെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ ഫോര്‍ഡിങ്ങ് മിറര്‍, വിശാലമായ സീറ്റുകള്‍, ആംറെസ്റ്റ് തുടങ്ങിയ സാങ്കേതികവിദ്യകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.

 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 109 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

 

OTHER SECTIONS