വോള്‍വോ ഇലക്ട്രിക് സി 40 റിചാര്‍ജ് പുറത്തിറക്കി

By Greeshma Rakesh.06 09 2023

imran-azhar

 

 

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ മോഡല്‍ ഇലക്ട്രിക് സി40 റീചാര്‍ജ് പുറത്തിറക്കി. നികുതി കൂടാതെ 61.25 ലക്ഷമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില.ബുക്കിങ് പൂര്‍ണമായും വോള്‍വോ വെബ്‌സൈറ്റ് വഴിയാണ്. കര്‍ണാടകയില്‍ നിന്ന് അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ മോഡലാണ് സി40 റിചാര്‍ജ്.11 കിലോവാട്ട് ചാര്‍ജറാണുള്ളത്.

 

വോളവോയുടെ ആദ്യ തനത് ഇലക്ട്രിക് കാറാണിത്.തുകള്‍ രഹിതമാണ് ഇന്റൂരിയറുകള്‍. 3 വര്‍ഷത്തെ വാറന്റി, 3 വര്‍ഷത്തെ സേവന പാക്കേജ്, റോഡ് സൈഡ് അസ്സിസ്റ്റന്റ് , തടസരഹിത ഉടമസ്ഥത പാക്കേജ് ഉള്‍പ്പെടുത്തിയതായി വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.ഡബ്യൂഎല്‍ടിപി പ്രകാരം 530 കിലോമീറ്ററും ഐസിഎടി ടെസ്റ്റിംഗ് വ്യവസ്ഥകള്‍ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ സാധ്യമാകുന്നു.

OTHER SECTIONS