ആഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
ഇന്ത്യയിലെ ഒണ്‍ലൈന്‍ സമ്പത്ത് വ്യവസ്ഥ 8 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വളരുമെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റോര്‍ നെറ്റ് വര്‍ക്കായ മൈജിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും ജൂണ്‍ 8 മുതലുള്ള തീയതികളില്‍ നടക്കും.
വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് 1.38 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ജൂണ്‍ എട്ടിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാനം ചെയ്യും.
ലോക പരിസ്ഥിതി ദിനം ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാര്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബാങ്ക് ആസ്ഥാനത്ത് ജീവനക്കാര്‍ ഒരുക്കിയ ടെറേറിയം എക്സിബിഷന് വേറിട്ട പരിപാടിയായി.
25 ശതമാനം ഡിസ്കൗണ്ടോടെ 1753 രൂപ മുതല്‍ 3506 രൂപ വരെ മൂല്യമുള്ള ഇ- വൗച്ചറുകള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി വിയറ്റ്ജെറ്റ്ലഭ്യമാക്കുന്നു.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.
ടാറ്റ പ്ലാന്റ് ഗുജറാത്തിനെ ലിഥിയം ബാറ്ററി നിര്‍മ്മാണത്തില്‍ മുന്നിലെത്തിക്കുമെന്നും സംസ്ഥാനത്ത് ഉല്‍പ്പാദന ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിന് ഗ്രൂപ്പിന് സഹായം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.