രണ്ടു കോടിയിലധികം ചില്ലറ വ്യാപാരികളെ ബാങ്കിങ് സേവനം ഉപയോഗിച്ച് ശാക്തീകരിക്കും; 'മര്‍ച്ചന്റ് സ്റ്റാക്ക്' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

By Web Desk.30 04 2021

imran-azhar

 

 

കൊച്ചി: രാജ്യത്തെ രണ്ടു കോടിയിലധികം ചില്ലറ വ്യാപാരികളെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിന് റീട്ടെയില്‍ വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്.

 

ഡിജിറ്റല്‍ ബാങ്കിങിനൊപ്പം മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വലിയ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍, വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ പരിധികളില്ലാതെ നിറവേറ്റാനും, മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും പ്രാപ്തരാക്കും.

 

ബിസിനസ് വിത്ത് കെയര്‍ എന്ന ബാങ്കിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ സംരംഭം. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ, ഈ രംഗത്ത് ആദ്യമായി ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താം.

 

ബിസിനസുകള്‍ക്കായുള്ള ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാബിസ് വഴി ഉടനടി ഈ സൗകര്യങ്ങള്‍ നേടാനാകും. ഒരു കൂട്ടം ബാങ്കിങ് സേവനങ്ങളും, മൂല്യ വര്‍ധിത സേവനങ്ങളും റീട്ടെയില്‍ സമൂഹത്തിനായി മര്‍ച്ചന്റ് സ്റ്റാക്ക് ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കും.

 

OTHER SECTIONS