ഫെസ്റ്റിവല്‍ സീസണില്‍ റെക്കോര്‍ഡ് വില്‍പന നടത്തി മെര്‍സീഡസ്, ഔഡി കമ്പനികള്‍

By Web desk.21 11 2023

imran-azhar

 


ന്യൂഡല്‍ഹി: ഫെസ്റ്റിവല്‍ സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സീഡസും ഔഡിയും. കഴിഞ്ഞവര്‍ഷത്തെക്കാളും കാറുകളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 


ഓണം മുതല്‍ ദീപാവലി വരെയുള്ള ഉത്സവ സീസണുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മികച്ച രീതിയില്‍ വില്‍പ്പന നടന്നതായി മെര്‍സിഡസ് ബെന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് അയ്യര്‍ വ്യക്തമാക്കി. ഈ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പന നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 5,530 യൂണിറ്റിന്റെ റീട്ടെയില്‍ നടന്നതോടെ കമ്പനിക്ക് 88 ശതമാനം വളര്‍ച്ച ഉണ്ടായതായും ഔഡി ഇന്ത്യയുടെ മേധാവി ബാല്‍ബിര്‍ സിംങ് പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന റെക്കോര്‍ഡ് വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിലാണ് കൂടുതല്‍ വില്‍പ്പന നടക്കുന്നത്.

 

 

OTHER SECTIONS