നാലാം പാദവാർഷികത്തിൽ ആക്സിസ് ബാങ്കിന് 2,677 കോടി ലാഭം

By sisira.28 04 2021

imran-azhar

 

 

ദില്ലി: ആക്സിസ് ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദവാർഷികത്തിൽ 2,677 കോടി ലാഭം. മുൻവർഷം ഇതേ സമയം 1,388 കോടി നഷ്ടമായിരുന്നു. അതിൽ നിന്നാണ് ആക്സിസ് ബാങ്ക് ലാഭത്തിലേക്ക് ഇക്കുറിയെത്തിയത്.

 

ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനം 11 ശതമാനം ഉയർന്ന് 7,555 കോടിയായി. 2020 മാർച്ച് 31 ന് അവസാനിച്ച പാദവാർഷികത്തിൽ ഇതിൽ 6,808 കോടി രൂപയായിരുന്നു.

 

പലിശ ഇതര വരുമാനത്തിൽ 17.1 ശതമാനം വർധനയാണ് 2021 മാർച്ച് 31 വരെയുള്ള പാദവാർഷികത്തിൽ ബാങ്ക് നേടിയത്.

 

4,668.3 കോടി രൂപ വരുമിത്. പ്രി പ്രൊവിഷൻ പ്രവർത്തന ലാഭം 6,864.65 കോടി രൂപയാണ്. 17.3 ശതമാനമാണ് ഇതിൽ തൊട്ടുമുൻപത്തെ സാമ്പത്തിക പാദവാർഷികത്തെക്കാൾ നേട്ടമുണ്ടായത്.

 

തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വായ്പയിൽ 12 ശതമാനം വർധനവ് നേടിയതായും ആക്സിസ് ബാങ്കിന്റെ പാദവാർഷിക കണക്കുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS