By priya.19 09 2022
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,585 രൂപയായി വില.36,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെള്ളിയുടെ നിരക്ക് മാറ്റമില്ലാതെ തുടരുന്നു.
വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വര്‍ണ വിലയില്‍ നേരിയ പുരോഗതി വന്നിരുന്നു. 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ശനിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 36,760 ലും എത്തിയിരുന്നു.