സ്വര്‍ണവില റെക്കോര്‍ഡിലേക്ക്: പവന് 200 രൂപ കൂട്ടി

By Priya.17 03 2023

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണവില. ആദ്യമായി 43,000 കടന്നു. പവന് ഇന്ന് 200 രൂപ കൂട്ടിയതോടെയാണ് സ്വര്‍ണവില 43,000 കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,040 രൂപയാണ്.

 

ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായിഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,280 രൂപയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

 

സ്വര്‍ണവില 40,720 രൂപയാണ് താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍
സ്വര്‍ണവില ഉയര്‍ന്നു. 8 ദിവസത്തിനിടെ 2320 രൂപയാണ് വര്‍ധിച്ചത്.