By Priya.16 03 2023
സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,355 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 400 രൂപ കൂട്ടി 42,840 രൂപയില്‍ എത്തി.
ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയുമാണ് കൂട്ടിയത്.