സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു

By Lekshmi.02 06 2023

imran-azhar

 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. ഒരു പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44800 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും മുന്നോട്ട് കുതിക്കുന്നത്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5600 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ വര്‍ധിച്ച് 4645 രൂപയായി ഉയര്‍ന്നു.

 

വെള്ളിയുടെ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് 79 രൂപയില്‍ എത്തി. ഹാള്‍ മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റങ്ങളില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

OTHER SECTIONS