എച്ച്‌.യു.ഐ.ഡി ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവെക്കണം; കേന്ദ്ര വാണിജ്യ മന്ത്രിക്ക് നിവേദനം

By Lekshmi.23 03 2023

imran-azhar

 

 

ന്യൂഡൽഹി: സ്വർണാഭരണങ്ങളിൽ ആറക്ക എച്ച്‌.യു.ഐ.ഡി ബി.ഐ.എസ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി.

 

 


എം.പിമാരായ ബെന്നി ബഹ്നാൻ, ഇ.ടി മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് പ്രസിഡന്‍റ് ഷാജു ചിറയത്ത്, ജനറൽ സെക്രട്ടറി പി.എം റഫീഖ്, വൈസ് പ്രസിഡന്റ് പി.ജെ ജോഷി എന്നിവരാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ടത്.

 

 

 

പുതിയ ഹാൾമാർക്കിങ് ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കുന്നത് സ്വർണാഭരണ വിൽപനമേഖലയിൽ സങ്കീർണ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിനാൽ കാലാവധി നീട്ടി നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

OTHER SECTIONS