50 മില്യണ്‍ ഡോളറിലധികം നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

By Web desk.26 09 2023

imran-azhar


ബംഗളൂരു: 50 മില്യണ്‍ ഡോളറിലധികം നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് മുന്നില്‍ മുന്‍നിര രാജ്യങ്ങളായ യുഎസ്, ചൈന, യുകെ എന്നീ രാജ്യങ്ങളാണെന്ന് ഉള്ളതെന്ന് സ്റ്റാര്‍ട്ടപ്പ് ജീനോം എന്ന റിസര്‍ച്ച് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും, ഈ സ്‌കെയിലപ്പുകള്‍ക്ക് ലഭിച്ച മൊത്തം വെന്‍ജ്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തിന്റെ കാര്യത്തിലും സാങ്കേതിക നിക്ഷേപത്തിന്റെ ക്യുമുലേറ്റീവ് മൂല്യത്തിന്റെ കാര്യത്തിലും ഇന്ത്യ യുകെയെ മറികടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

127 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 446 ബില്യണ്‍ ഡോളറിന്റെ ക്യുമുലേറ്റീവ് ടെക് മൂല്യ നിക്ഷേപവുമുള്ള 429 സ്‌കെയിലപ്പ് കമ്പനികള്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

40ല്‍ അധികം രാജ്യങ്ങളിലായി 80ല്‍ അധികം നഗരങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പ് ജീനോം നടത്തിയ സര്‍വേയിലാണ് ഇത് സംബന്ധിച്ച വിവരം രേഖപ്പെടുത്തിയത്.

 

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ 50 ശതമാനത്തിലധികം ഉപഭോക്താക്കളും വിദേശികള്‍ ആണെന്നുള്ളതും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സവിശേഷതയായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

 

OTHER SECTIONS