By Greeshma G Nair.21 Jan, 2017
കൊച്ചി : ലോകസിനിമയുടെ നിലവാരത്തിലേക്ക് ഇന്ത്യൻ സിനിമയെ ഉയർത്താനുള്ള ലക്ഷ്യവുമായി പുതിയ പ്രൊജക്ട് . ലോകത്തിൽ ഏറ്റവും അധികം സിനിമ നിർമ്മിക്കുന്ന രാജ്യമായിട്ടു പോലും നമ്മുടെ സിനിമ മേഖല വിവിധ തട്ടുകളിലായി പോയതാണ് വിതരണ അവതരണ രീതികളിൽ ലോക നിലവാരത്തിനൊപ്പം എത്താൻ സാധിക്കാത്തത് .ഈ അവസ്ഥയെ മറികടക്കാനാണ് പ്രൊജക്ട് ഇൻഡി വുഡിന്റെ കടന്നു വരവ് .
ഏകദേശം 72000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രൊജക്ട് ഇൻഡി വുഡ് ലക്ഷ്യമിടാൻ പോകുന്നത് . സിനിമ പ്രതിഭയായ
സോഹൻ റോയി ആണ് ഈ സംരംഭത്തിന്റെ സ്ഥാപകൻ .
വിനോദ മേഖലയോട് അഭിരുചിയുള്ള രണ്ടായിരത്തോളം വ്യവസായ ഉടമകളുടെ ശൃംഖല രൂപീകരിച്ച ഇന്ഡിവുഡിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രധാനപ്പെട്ടവ 4 k നിലവാരത്തിലുള്ള 10000 മൾട്ടി പ്ലസ് പ്രൊജക്ട് സീനുകൾ , 2 k നിലവാരത്തിലുള്ള ഒരു ലക്ഷം ഹോം തിയറ്റേറുകൾ , ഫിലിം സ്റ്റുഡിയോകൾ , ആനിമേഷൻ ,vlx സ്റ്റുഡിയോകൾ ,
ഫിലിം സ്കൂളുകൾ എന്നിവയാണ് .
ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധിക്കായും പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട് .അന്താരാഷ്ട്ര സിനിമ മേഖലകളിലെ പ്രതിഭകളെയും വിദേശ സിനിമ സംരംഭത്തിലെ പ്രമുഖരേയും വിനോദ സഞ്ചാര മേഖല പരിചയപ്പെടുത്താനും പ്രതിഭകളെ ഉൾപ്പെടുത്തി സിനിമാ സംരംഭങ്ങൾക്ക് പ്രോത്സാഹനം നല്കുക , വേൾഡ് ഫിലിം സൊസൈറ്റി രൂപീകരിക്കുക , സി എസ് ആർ ഫണ്ടുകൾ ഉപയോഗിച്ചു സിനിമകൾ നിർമ്മിക്കുക എന്നിവയാണ് ഇൻഡി വുഡിന്റെ മറ്റു ചില അനുബന്ധലക്ഷ്യങ്ങൾ .