വ്യവസായ സംഗമം നടത്തി; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

By Web Desk.22 02 2023

imran-azhar

 


തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംഗമം നടത്തി. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സി.എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.പ്രേംകുമാര്‍ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണവും നടത്തി.

 

തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന സ്വകാര്യ വ്യവസായ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് രൂപീകരിച്ച കിഡ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ലോഗോയും കെ എസ് എസ് എ യുടെ വെബ്‌സൈറ്റിന്റെ പ്രകാശവും മന്ത്രി നിര്‍വഹിച്ചു. ഏറെ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടന്ന ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡിന്റെ അണ്‍ കണ്ടീഷനില്‍ പട്ടയം താമസിയാതെ ഡെവലപ്പ്‌മെന്റ് പ്ലോട്ട്, ഡെവലപ്പ്‌മെന്റ് ഏരിയകളിലുള്ള വ്യവസായികള്‍ക്ക് ഉടന്‍ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

 

വ്യവസായ സംഗമത്തില്‍ കെഎഫ്‌സി, ഡിഐസി, ലീഡ് ബാങ്ക്, വിവിധ സോഫ്റ്റ്വെയര്‍ കമ്പനികളുടെ പ്രസന്റേഷന്‍ ഉണ്ടായിരുന്നു. ജില്ലയിലെ 500 ഓളം വ്യവസായികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

 

OTHER SECTIONS