ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടു;ഏഷ്യയിലെ ഏറ്റവും ധനികന്‍ മുകേഷ് അംബാനി,പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്

By priya.04 06 2022

imran-azhar

ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ബ്ലൂസ്ബര്‍ഗ് പുറത്ത് വിട്ടു.ഏഷ്യയിലെ ഏറ്റവും ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.99.7 ബില്യണ്‍ ഡോളറാണ് അവരുടെ ആസ്തി.98.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഗൗതം അദാനിയാണ് ഒന്‍പതാം സ്ഥാനത്തുള്ളത്.

 


അതി സമ്പന്നരുടെ പട്ടികയില്‍ പതിവ് പോലെ ഒന്നാം സ്ഥാനത്തുള്ളത് ഇലോണ്‍ മസ്‌ക് തന്നെയാണ്. 227.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ജെഫ് ബെസോസ്, ബര്‍ണാഡ് അര്‍ണോള്‍ട്, ബില്‍ ഗേറ്റ്സ്, വാരണ്‍ ബഫറ്റ്, ലാരി പേജ്, സര്‍ജി ബ്രിന്‍ എന്നിവരാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനക്കാര്‍.

 

ഇന്ത്യയില്‍ നിന്ന് വിപ്രോ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജി, എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍, രാധാകൃഷ്ണന്‍ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്വി എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

 

OTHER SECTIONS