കോവിഡ് ആദായ നികുതിയെയും ബാധിച്ചു ; വരുമാനത്തിൽ 22 .5 ശതമാനം ഇടിവ്

By online desk .16 09 2020

imran-azhar

 

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തു നടപ്പാക്കിയ അടച്ചിടൽ സർക്കാരിന്റെ നികുതി വരുമാനത്തെയും കാര്യമായിത്തന്നെ ബാധിച്ചു . സെപ്റ്റംബർ 15 വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുൻവർഷത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ 22 . 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത് . നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ മുൻ‌കൂർ നികുതിയിനത്തിലുള്ള വരവുൾപ്പെടെയാണിത് 2019 സെപ്റ്റംബര്‍ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്.

 

അതേസമയം മുൻ‌കൂർ നികുതിയിനത്തിൽ ലഭിച്ച തുകയുമായി ബന്ധപ്പെട്ട കണക്കുകൾ ഇതുവരെ പുറത്തുവിട്ടില്ല. അവസാന കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിയിനത്തിൽ 36ശതമാനമാണ്കുറവുണ്ടായിരിക്കുന്നത് . മുൻ‌കൂർ നികുതിയിനത്തിലാവട്ടെ
76ശതമാനവും ഇടിവുണ്ടായി.

OTHER SECTIONS