പതിവായി കുടുംബവഴക്ക്: ഭർത്താവിനെ കറിക്കത്തി ഉപയോഗിച്ച് കൊന്നു; ജനനേന്ദ്രിയം മുറിച്ച് പാചകം ചെയ്ത് ഭാര്യ

By Bhumi.14 06 2021

imran-azhar

 

 

ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകളാണ് ബ്രസീലിൽ നിന്നു പുറത്തുവരുന്നത്. വഴക്കിനെത്തുടർന്ന് ഭർത്താവിനെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭാര്യ അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ച് പാചകം ചെയ്തു.

 

ആൻഡ്രെ എന്ന വ്യക്തിയാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഡയാനെ ക്രിസ്റ്റീന റോഡ്രിഗസ് എന്ന 33 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

കഴിഞ്ഞ 10 വർഷമായി ആൻഡ്രെയും ഡയാനെയും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇരുവരും തമ്മിൽ വഴക്കുകളും പതിവായിരുന്നു. രണ്ടുവർഷം മുൻപ് വേർപിരിഞ്ഞെങ്കിലും വീണ്ടും ഇവർ ഒന്നിച്ചു.

 

എട്ടു വയസ്സുള്ള മകനും അഞ്ചു വയസ്സുള്ള മകളും ഇവർക്കുണ്ട്. ഇരുവരും ചേർന്ന് ഒരു പിസ റസ്റ്റോറന്റും നടത്തിവരികയായിരുന്നു.

 

വാക്കേറ്റത്തിനിടെ പ്രകോപിതയായതോടെ ഡയാനെ കറിക്കത്തി ഉപയോഗിച്ച് ആൻഡ്രെയെ കൊലപ്പെടുത്തുകയായിരുന്നു.

 

അതിനുശേഷം ആൻഡ്രെയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സോയബീൻ ഓയിൽ ഉപയോഗിച്ച് ഫ്രൈയിങ്ങ് പാനിലിട്ട് പാകം ചെയ്തു എന്നാണ് ഡയാനെ ചോദ്യംചെയ്യലിൽ വിശദീകരിച്ചത്.

 

കൊല ചെയ്യാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഡയാനെക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

OTHER SECTIONS