മാങ്ങ കൊണ്ടുവരുന്ന ലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവ് പിടികൂടി

By sisira.28 04 2021

imran-azhar

 

 

കൊച്ചി: ഹൈദരബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്ന ലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഡ്രൈവറും സഹായിയും പിടിയിലായി.

 

മാങ്ങ നിറച്ച പെട്ടിയുടെ ഉൾഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് കൊച്ചി ആനവാതിലിൽ വെച്ച് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്.

 

വാളയാർ സ്വദേശി കുഞ്ഞുമോൻ,പാലക്കാട് സ്വദേശി നന്ദകുമാർ എന്നിവരാണ് പിടിയിലായത്.

 

ഇവർ വധശ്രമം, കഞ്ചാവ് കടത്തൽ അടക്കം നിരവധി ക്രമിനിൽ കേസുകളിൽ നേരത്തെ അറസ്റ്റിലായവരാണ്.

 

ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

എറണാകുളം മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി.

 

OTHER SECTIONS