വ്യാപാരത്തിൽ അഭിവൃദ്ധി വേണം; ഒട്ടകത്തിന്റെ തലയറുത്ത് കുരുതി നടത്തി; 4 പേർ അറസ്റ്റിൽ

By sisira.10 06 2021

imran-azhar

 

 

 

രാജസ്ഥാൻ: വ്യാപാരത്തിൽ അഭിവൃദ്ധി ഉണ്ടാകുന്നതിനായി ഉദയ്പൂരിൽ ഒട്ടകത്തിന്റെ തലയറുത്ത് കുരുതി നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.

 

രാജേഷ് എന്ന പാൽ കച്ചവടക്കാരൻ തന്റെ ജീവിത വിജയത്തിനായാണ് ഒട്ടകത്തിന്റെ തലയറുത്തത്. ഇയാളുടെ ഫാമിൽ ഉണ്ടായിരുന്ന 30 പശുക്കൾ സാധാരണയിൽ കുറഞ്ഞ ആളവിൽ പാൽ നൽകിയതിൽ അസ്വസ്ഥനായ രാജേഷ് മാലി സന്യാസിയുടെ സഹായം തേടുകയായിരുന്നു.

 

ഇയാളുടെ നിർദ്ദേശപ്രകാരം ഒരു ഒട്ടകത്തിനായി തെരച്ചിൽ നടത്തിയ രാജേഷും സുഹൃത്തുക്കളും ആരുടേതെന്നറിയാതെ, റോഡിൽ നിന്ന ഒട്ടകത്തെ പിടിച്ചുകൊണ്ടുപോയി രണ്ട് ദിവസം തീറ്റ നൽകി വളർത്തി.

 

പിറ്റേന്ന് മെയ് 23-ന് ഈ ഒട്ടകത്തെ കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് പിന്നാലെ തലയില്ലാത്ത ഒട്ടകത്തിന്റെ മൃതദേഹം രാജേഷിന്റെ പാടത്ത് ഉപേക്ഷിച്ചു.

 

ആചാരങ്ങൾ നടത്തിയതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഒട്ടകത്തിന്റെ തല രാജേഷിന്റെ വീടിന് സമീപം കുഴിച്ചിട്ടു.

 

മെയ് 24-ന് പ്രദേശവാസികളിലൊരാൾ രാജേഷിന്റെ പാടത്ത് ഒട്ടകത്തിന്റെ തലയില്ലാത്ത മൃതദേഹം കണ്ടു. ഇയാൾ സംഭവം പൊലീസിൽ അറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

സംശയാസ്പദമായി രാജേഷിനെയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്തതോടെ ഒട്ടകത്തെ തലയറുത്ത് കൊന്നതായി ഇവർ സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടകത്തിന്റെ അറുത്തെടുത്ത തല, രാജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കണ്ടെടുത്തു.

OTHER SECTIONS