65 കാരന്റെ ചുണ്ടുകള്‍ തുന്നിക്കെട്ടി; കൈകാലുകള്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടു; രണ്ടാനച്ഛനോട് മകന്റെ ക്രൂരത

By sisira.21 07 2021

imran-azhar

 

 


ജാർഖണ്ഡ്: അറുപത്തിയഞ്ചുകാരനായ രണ്ടാനച്ഛന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കൈകാലുകള്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മകൻ.

 

സിഗ്സിഗി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിലാണ് പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ ഭോലാ റാമിനെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്.

 

മകനും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു ഭോലാ റാമിനെ റെയില്‍വേ പാളത്തില്‍ കൊണ്ട് ചെന്നിട്ടത്.

 

കയര്‍ ഉപയഗിച്ചു ഭോലാറാമിന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയ നിലയിലായിരുന്നു. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു.

 

രാത്രിയില്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഭോലാറാമിനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു ഇത്.

 

പുലര്‍ച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവര്‍ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്.

 

ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ചുണ്ടിലെ കയറുകള്‍ നീക്കിയ ശേഷം ചികിത്സ ആരംഭിച്ചിട്ടുണ്ട്.

 

ഭോലാറാമിന്‍റെ രണ്ടാം ഭാര്യയുടെ മകനാണ് വൃദ്ധനോട് അതിക്രമം കാണിച്ചത്. രണ്ടാം ഭാര്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 2010-ലാണ് ഭോലാറാം വീണ്ടും വിവാഹിതനായത്.

OTHER SECTIONS