മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വഴക്ക്; കോളജ് വിദ്യാര്‍ത്ഥിനിയെ കുത്തി ഒമ്പതാം ക്ലാസുക്കാരന്‍

By priya.01 12 2023

imran-azhar

 

തിരുപ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. മോനിഷയ്ക്കാണ് ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റത്.

 

സംഭവത്തില്‍ ബന്ധുവായ ഇന്‍ബരാസുവിനെ പിടികൂടി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള ദേഷ്യത്തിലാണ് ഒമ്പതാം ക്ലാസുക്കാരന്‍ പെണ്‍കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

പെണ്‍കുട്ടി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം. നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്ന മോനിഷയെ കാണുന്നത്.

 

പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരിക്കേറ്റിരുന്നു. ഇവരുടെ ചെവിക്ക് ആണ് വെട്ടേറ്റത്. സംഭവത്തില്‍ കണ്ടിലി പൊലീസ് കേസെടുത്തു.
മോനിഷയെയും മുത്തശ്ശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

 

 

OTHER SECTIONS