പണം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല; രക്ഷിതാക്കളടക്കം കുടുംബത്തിലെ 4പേരെ കൊലപ്പെടുത്തി ഗോഡൌണിന്‍റെ ഭിത്തിയില്‍ ഒളിപ്പിച്ച് പത്തൊമ്പതുകാരന്‍

By Bhumi.20 06 2021

imran-azhar

 

 

കൊൽക്കത്ത: പണം ആവശ്യപെട്ടപ്പോൾ നല്‍കാതിരുന്നതിന് പിന്നാലെ പിതാവ്, മാതാവ്, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തി ഗോഡൌണിന്‍റെ ഭിത്തിയില്‍ ഒളിപ്പിച്ച് പത്തൊമ്പതുകാരന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം.

 

 

ഫെബ്രുവരിയിലാണ് പണം ആവശ്യപ്പെട്ട് നല്‍കാതിരുന്നതിന് പിന്നാലെ കുടുംബത്തിലെ നാല് അംഗങ്ങളെ പത്തൊമ്പതുകാരനായ ആസിഫ് മൊഹമ്മദ് കൊലപ്പെടുത്തിയത്.നാലുപേരെയും കൊല്ലുന്നതിനൊപ്പം ആസിഫിന്റെ സഹോദരനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സഹോദരൻ മരിച്ചില്ല തുടർന്ന് ഇയാളെ ഒരു മുറിയിൽ പൂട്ടിയിട്ടു.

 

 

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ച സമാന അനുഭവം ആയിരിക്കും നേരിടുകയെന്നായിരുന്നു ആസിഫ് സഹോദരനെ ഭിഷണിപ്പെടുത്തിയത്.നടന്ന സംഭവങ്ങള്‍ പുറം ലോകമറിയാതിരിക്കാനായി വീട്ടിലെ ജോലിക്കാരെയും പറഞ്ഞയച്ചു.

 

 

വീടിനകം ശുചിയാക്കാനെത്തിയ സ്ത്രീയേയും അകത്തുകയറാന്‍ അനുവദിച്ചിരുന്നില്ല. വീഎന്നാല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ആരിഫ് വഴിയാണ് സംഭവം പുറംലോകം അറിയുന്നത്. രക്ഷപ്പെട്ട ആരിഫ് പൊലീസ് സഹായം തേടുകയായിരുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങാനായി വന്‍തുക ആവശ്യപ്പെട്ടത് നിരാകരിച്ചതായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് വിശദമാക്കുന്നു.

 

 

 

 

OTHER SECTIONS