മാന്ത്രിക ശക്തി ലഭിക്കാന്‍ ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ചു; 25കാരന്‍ അറസ്റ്റില്‍

By Shyma Mohan.03 02 2023

imran-azhar

 


റാഞ്ചി: മാന്തിക ശക്തി ലഭിക്കുമെന്ന നിഗമനത്തില്‍ ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ച 25കാരന്‍ അറസ്റ്റിലായി. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം. ബസന്ത് സാഹു(50)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിഷ്യനായ റൗനക് സിംഗ് ഛബ്ര എന്ന മാന്യ ചാവ്‌ളയെയാണ് പോലീസ് പിടികൂടിയത്.

 

മഗര്‍ലോഡ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സാഹുവില്‍ നിന്ന് മന്ത്രവിദ്യ പഠിക്കുകയാണെന്നും സ്വയം മന്ത്രവാദം നടത്താന്‍ ആഗ്രഹിച്ചതായും മാന്യ ചാവ്‌ള പോലീസിനോട് പറഞ്ഞു. മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് വിശ്വസിച്ചിരുന്നെന്നും തുടര്‍ന്ന് സാഹുവിനെ ബലി നല്‍കി രക്തം കുടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പിന്നീട് മൃതദേഹം കത്തിക്കുകയായിരുന്നു.