By Shyma Mohan.29 11 2022
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടൂത്തപേസ്റ്റ് കള്ളന് വലയില്‍. ലാഹോറി ഗേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ടൂത്ത് പേസ്റ്റ് മോഷ്ടിച്ച യുപിയിലെ ബഹ്റൈച്ച് സ്വദേശിയായ ഉദല്‍ എന്ന തൊഴിലാളിയാണ് പിടിയിലായിരിക്കുന്നത്. 23,400 ടൂത്ത് പേസ്റ്റുകളും ഒരു മൊബൈല്‍ ഫോണുമാണ് ഇയാള്‍ മോഷ്ടിച്ചത്. 11 ലക്ഷം വിലമതിക്കുന്ന ടൂത്ത്പേസ്റ്റിന്റെ 215 ബോക്സുകളാണ് ഇയാള്‍ കവര്‍ന്നത്.
ലാഹോറി ഗേറ്റിലെ രംഗ് മഹലില്‍ താമസിക്കുന്ന വെയര്‍ഹൗസ് ഉടമ കുന്‍വര്‍പാല്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഉദലിന്റെ അറസ്റ്റ്. കുന്വര്പാലിന്റെ ഗോഡൗണില്‍ നിന്ന് ക്ലോസപ്പ്, ഡാബര്‍-റെഡ് കമ്പനികളുടെ ടൂത്ത് പേസ്റ്റും ഒരു മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനാകുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.