ബംഗളുരുവില്‍ മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി

By Shyma Mohan.29 11 2022

imran-azhar

 


ബംഗളുരു: ബംഗളൂരുവില്‍ 22കാരിയായ മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി. ഇക്കഴിഞ്ഞ 25നാണ് യുവതി പീഡനത്തിനിരയായത്. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

 

വെള്ളിയാഴ്ച അര്‍ധരാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തു. റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനിലൂടെയായിരുന്നു ടാക്സി ബുക്ക് ചെയ്തത്. സംഭവ സമയം യുവതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ യുവതിയെ സുഹൃത്തിന്റെ വീടിന് മുമ്പില്‍ എത്തിച്ചെങ്കിലും മദ്യപിച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇത് മുതലാക്കി ഡ്രൈവര്‍ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ തന്റെ സുഹൃത്തിനെയും ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

 

ടാക്സി ഡ്രൈവറുടെ വീട്ടില്‍ മറ്റൊരു സ്ത്രീയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ പീഡനം തടയുകയോ അതിജീവിതയുടെ സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിറ്റേന്ന് ബോധം വന്ന യുവതി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും കൂട്ടബലാത്സംഗത്തിനിരയായതായി ഡോക്ടര്‍മാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരാണ് പോലീസിനെ വിവരം അറിയിച്ചത്.

 

OTHER SECTIONS