By Shyma Mohan.26 01 2023
താനെ: കാമുകിക്ക് മുന്നില്‍ ആളാകാന്‍ 19കാരന്‍ മോഷ്ടിച്ചത് 13 ബൈക്കുകള്‍. വില പിടിപ്പുള്ള ബൈക്കുകള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ നിന്നുള്ള 19കാരനായ ശുഭം ഭാസ്‌കര്‍ പവാറിനെയാണ് പോലീസ് പിടികൂടിയത്.
16.5 ലക്ഷം വിലമതിക്കുന്ന 13 ബൈക്കുകള്‍ ശുഭത്തിന്റെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു. പൂനെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നായാണ് ബൈക്കുകള്‍ കണ്ടെടുത്തത്.