16കാരി ഏഴ് വയസ്സുകാരിയായ ബന്ധുവിനെ കഴുത്തറുത്ത് കൊന്നു

By Shyma Mohan.02 08 2022

imran-azhar

 


ജയ്പൂര്‍: രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബന്ധുവായ ഏഴു വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു. ജിന്‍ജ് വഫാല ഗ്രാമത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം അരങ്ങേറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുന്നതിനിടെയാണ് അടുത്ത ബന്ധു കൂടിയായ ബാലികയെ കൊലപ്പെടുത്തിയത്. 16കാരിയുടെ കുടുംബവും മന്ത്രവാദ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

എന്നാല്‍ ചടങ്ങിനിടെ പെട്ടെന്ന് വാളെടുത്ത് എല്ലാവരെയും കൊല്ലുമെന്ന് ആക്രോശിച്ച് ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാപിതാക്കള്‍ക്കും അമ്മാവനും പരിക്കേറ്റു. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുവയസ്സുകാരിയുടെ മുറിയില്‍ കയറി വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി വാള്‍ കൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു. താന്‍ ദേവന്റെ സ്വാധീനത്തിലാണെന്നാണ് പ്രതിയായ പെണ്‍കുട്ടി അവകാശപ്പെടുന്നത്.

 

ഏഴുവയസ്സുകാരിയുടെ മൃതദേഹം വീട്ടിനു പുറത്തുനിന്നാണ് ലഭിച്ചതെന്ന് ചിത്രി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഗോവിന്ദ് സിംഗ് പറഞ്ഞു. അമാവാസിക്കും ഹരിയാലി തീജിനും ഇടയില്‍ ആചരിക്കുന്ന ദശമത വ്രതം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ വീട്ടില്‍ സ്ഥാപിച്ചതെന്ന് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഗോവിന്ദ് സിംഗ് പറഞ്ഞു.

OTHER SECTIONS