By Shyma Mohan.03 10 2022
ലക്‌നൗ: യുപിയിലെ ബദൗനില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരിയെ തൊഴുത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച 10 വയസ്സുകാരന്‍ പിടിയില്‍. ബാലികയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ പത്തുവയസ്സുകാരനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഉഗൈതി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസ്സുകാരിയെ 10 വയസ്സുകാരന്‍ പ്രലോഭിപ്പിച്ച് കന്നുകാലി തൊഴുത്തില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും തുടര്‍ന്ന് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പത്തുവയസ്സുകാരനെ ജുവനൈല്‍ ഹോമില്‍ അയച്ചിരിക്കുകയാണ്.