By Shyma Mohan.05 11 2022
കോഴിക്കോട്: ലോഡ്ജില്‍ പൂട്ടിയിട്ട പീഡനത്തിനിരായ പതിനാറുകാരിയെ പോലീസ് മോചിപ്പിച്ചു. ലഹരി വേട്ട ഉള്‍പ്പെടെ ലക്ഷ്യമിട്ട് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയാണ് കൗമാരക്കാരിക്ക് രക്ഷയായത്. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ കുട്ടി, കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ വെള്ളിയാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. കയ്യില്‍ പൈസ ഇല്ലാതെ വിഷമിച്ചിരുന്ന കുട്ടിയെ പ്രതി ഉസ്മാന് കാണുകയും ബന്ധുക്കളുടെ അടുത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി തൊട്ടടുത്ത ലോഡ്ജിലെ മുറിയില്‍ എത്തിച്ച് അടച്ചിട്ട് പീഡിപ്പിക്കുകയുമായിരുന്നു.
മിന്നല്‍ പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലും പോലീസ് കയറി. ഇതിനിടെയാണ് മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ പതിനാറുകാരിയെ കണ്ടെത്തിയത്. കുട്ടിക്ക് കൗണ്‍സിലിംഗ് നല്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കും. അറസ്റ്റിലായ ഉസ്മാനെ റിമാന്‍ഡ് ചെയ്തു.