ഒമ്പതു വയസ്സുകാരിയെ രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു

By Shyma Mohan.29 11 2022

imran-azhar

 


മുസാഫര്‍നഗര്‍: ഒമ്പതുവയസ്സുകാരിയെ ഗര്‍ഭിണിയായ രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു. യുപിയിലെ മുസാഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ ശില്‍പി എന്ന യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

 

പ്രതി ഗര്‍ഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഒമ്പതുവയസ്സുകാരിയായ രാധികയെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ പെട്ടിക്കുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു.

 

തന്നെ രണ്ടാനമ്മ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവ് സോനു ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ശില്‍പിയെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കുമൊപ്പമാണ് രാധിക താമസിച്ചിരുന്നത്.

OTHER SECTIONS