ആണ്‍സുഹൃത്തിന് മുന്നില്‍ കൂട്ടബലാത്സംഗം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരത

By Shyma Mohan.14 01 2023

imran-azhar

 

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. ആണ്‍ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.

 

പ്രതികള്‍ യുവാവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം വിദ്യാര്‍ഥിനിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ബെംഗളൂരു-പുതുച്ചേരി ഹൈവേയിലെ ഒരു സ്വകാര്യ സ്‌കൂളിന് സമീപം വെച്ചായിരുന്നു കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. വഴങ്ങിയില്ലെങ്കില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടുമെന്നും അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തി.

 

പീഡനശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയും സുഹൃത്തും ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെളിച്ചമില്ലാതിരുന്നതിനാല്‍ ആരെയും തിരിച്ചറിയാനായില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.

 

സംഭവത്തില്‍ വിമല്‍, മണികണ്ഠന്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരശു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് വെച്ച് പ്രതികളിലൊരാള്‍ വിളിക്കുന്നത് കേട്ടതായി യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. വിമല്‍ മുഖേനയാണ് മറ്റ് പ്രതികളെ തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്. അഞ്ച് പ്രതികള്‍ക്കെതിരെയും ബലാത്സംഗ കുറ്റം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

OTHER SECTIONS