By Shyma Mohan.28 11 2022
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുഷ്പ സ്റ്റൈലില്‍ കഞ്ചാവ് കടത്ത്. അല്ലൂരി സീതാരാമരാജു ജില്ലയില്‍ നിന്നാണ് സിനിമാ സ്റ്റൈലില്‍ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
പുഷ്പ: ദ റൈസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബൊലേറോ വാഹനത്തിന്റെ മുകള്‍ഭാഗത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു പ്രതികള്‍. .ദുംബ്രിഗുഡ മണ്ഡലിലെ കിഞ്ചമണ്ടയില് വെച്ച് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വാഹനത്തിന്റെ മുകള്‍ഭാഗത്ത് പ്രത്യേക ഷെല്‍ഫ് സ്ഥാപിച്ച് കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ലഹരി കടത്തുന്നതായി സംശയം തോന്നിയ എസ്ഇബി പോലീസ് ബൊലേറോ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുകള്‍ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 130 കിലോ കഞ്ചാവ് കണ്ടെത്തിയത്.