ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ മഴു കൊണ്ട് വെട്ടി; രക്തത്തില്‍ കുളിച്ചുകിടക്കവേ കൂട്ടമാനഭംഗത്തിനിരയാക്കി

By Shyma Mohan.21 01 2023

imran-azhar

 

നാഗ്പൂര്‍: കണ്ണില്ലാത്ത ക്രൂരത. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ മഴു കൊണ്ട് വെട്ടി രക്തത്തില്‍ കുളിച്ചുകിടക്കവേ കൂട്ടമാനഭംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൂന്നംഗ സംഘമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. സംഭവത്തില്‍ ദിനേഷ് ഉയിക്, നന്ദകിഷോര്‍ ഉയിക്, സിദ്ധാര്‍ത്ഥ് പാട്ടീല്‍ എന്നിവര്‍ അറസ്റ്റിലായി.

 

നാഗ്പൂരിലെ സുറേവാനി ഗ്രാമത്തിലുള്ള ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ശോഭന എന്ന 35കാരിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. എന്നിവര്‍ ഫാമില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. യുവതി ചെറുത്തുനിന്നതോടെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

 

ചോരയില്‍ കുളിച്ച് നിലത്ത് വീണ യുവതിയെ മൂന്ന് പേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂവരും ഓടി രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൂവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

കടുവയെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയത്.

 

OTHER SECTIONS