ഷിക്കോഗോയില്‍ നാലംഗകുടുംബവും മൂന്ന് വളര്‍ത്തുനായ്ക്കളും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയിൽ

By Greeshma Rakesh.20 09 2023

imran-azhar

 

 

ഷിക്കാഗോ: യു.എസിലെ ഷിക്കോഗോയില്‍ ദമ്പതിമാരും രണ്ടുമക്കളും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. റോമിയോവില്ലില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടോ റോളന്‍(38) ഭാര്യ സൊറൈഡ ബാട്ടോല്‍മെ(32) മക്കളായ അഡ്രിയേല്‍(10) ഡീഗോ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

വീട്ടിലുണ്ടായിരുന്ന മൂന്നുവളര്‍ത്തുനായ്ക്കളെയും വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.പ്രാദേശികസമയം ഞായറാഴ്ച രാത്രി 8.40-ഓടെ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലംഗകുടുംബത്തെയും വളര്‍ത്തുനായ്ക്കളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.

 


ഒരുദിവസം മുഴുവന്‍ കുടുംബം ഫോണ്‍കോളുകളോട് പ്രതികരിക്കാതിരിക്കുന്നതോടെ ഇവരുടെ ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും വെടിയേറ്റനിലയില്‍ കണ്ടെത്തിയത്.

 

ശനിയാഴ്ച രാത്രിയ്ക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പോലീസ് കരുതുന്നത്.സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മക്കളെയും വളര്‍ത്തുനായ്ക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് കരുതാനാകില്ലെന്നും പോലീസ് അറിയിച്ചു.

 

OTHER SECTIONS