വയനാട്ടിൽ വൃദ്ധ ദമ്പതികള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയും മരിച്ചു

By sisira.10 06 2021

imran-azhar

 

 


കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധികയും മരിച്ചു.

 

റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞദിവസം രാത്രി കേശവന്‍ വെട്ടേറ്റ് മരിച്ചിരുന്നു.

 

മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

 

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പത്മാവതിയെ പ്രവേശിപ്പിച്ചിരുന്നത്.

OTHER SECTIONS