വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബ്രിട്ടീഷ് വനിതയെ പാകിസ്ഥാനില്‍ കൊലപ്പെടുത്തി

By sisira.09 05 2021

imran-azhar

 

 

ലാഹോര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബ്രിട്ടീഷ് വനിതയെ പാകിസ്ഥാനിലെ ലാഹോറിൽ കൊലപ്പെടുത്തി. 26 കാരിയായ മരിയ സുള്‍ഫിക്കര്‍ എന്ന യുവതിയുടെ മൃതദേഹം ലാഹോറിലെ ഡിഎച്ച്എ ഫേസ് 5-ലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

 

ഇവരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്ന് വീട്ടിലെ ജോലിക്കാരി മൊഴി നല്‍കി. ബെല്‍ജിയത്തില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് യുവതി ലാഹോറിലെത്തിയത്.

 

ലാഹോറില്‍ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സാദ് അമീര്‍ ഭട്ട് എന്നയാള്‍ക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.

 

ഇയാള്‍ നടത്തിയ വിവാഹ അഭ്യര്‍ത്ഥന യുവതി നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി ഇയാളും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

 

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് അടക്കം പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

OTHER SECTIONS